പ്രെസ്റ്റന്‍: ഒക്ടോബര്‍ പരിശുദ്ധ കൊന്ത മാസം ആയി ആചരിക്കുന്നതിന്റെ ഭാഗമായി പ്രെസ്ടനില്‍ 20 മുതല്‍ 29 വരെ ദശ ദിന ജപമാല സമര്‍പ്പണം ഭക്തി നിര്‍ബരമായി നടത്തപ്പെടുന്നു. പ്രെസ്ടനിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 4 . 30 നും മറ്റുധിവസങ്ങളില്‍ വൈകുന്നേരം 5 . 30 നും ശുശ്രൂക്ഷകള്‍ ആരംഭിക്കും.എല്ലാ ദിവസവും പരിശുദ്ധ കുര്‍ബ്ബാനയോടെ ശുശ്രൂക്ഷകള്‍ തുടങ്ങും .തുടര്‍ന്ന് വാഴ്വും ജപമാല സമര്‍പ്പണവും ഉണ്ടായിരിക്കും.
ജപമാല സമര്‍പ്പണ സമാപന ദിവസമായ 29 നു ശനിയാഴ്ച വിശുദ്ധ ബലിയും വാഴ്വും ജപമാല സമര്‍പ്പണവും നടത്തപ്പെടും. തുടര്‍ന്ന് , പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലേഡിവെല്‍ ദേവാലയത്തില്‍ നിന്നും എത്തിച്ചേരുന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പള്ളിക്ക് ചുറ്റും ലുത്തീനിയ ആലപിച്ചു കൊണ്ട് പ്രദക്ഷിണം. നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.
ദശ ദിന ശുശ്രൂക്ഷകളില്‍ ഭക്തി പുരസ്സരം പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിലേക്കായി ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ചാപ്ലിന്‍ Rev . Dr . മാത്യു ചൂരപൊയികയില്‍ അറിയിക്കുന്നു.
ST . JOSEPHS R C CHURCH PRESTON PR1 5 UY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല