വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു. ഒന്നാം തീയതി ശനിയാഴ്ച മുതല്‍ മുപ്പത്തി ഒന്നാം തീയതി തിങ്കളാഴ്ച വരെയുള്ള വിവിധ ദിവസങ്ങളില്‍ മുപ്പതു ഭവനങ്ങളില്‍ വൈകുന്നേരം ജപമാല സമര്‍പ്പണം നടക്കും. മാതാവിന്റെ തിരുസ്വരൂപം ഓരോ വീടുകളിലും പ്രതിഷ്ഠിച്ചു വച്ചായിരിക്കും കൊന്ത നടക്കുന്നത് .
പ്രധാനമായും കുട്ടികളില്‍ വിശ്വാസ രൂപികരണം ഉണ്ടാവുന്നതിനും , കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും , ഇടവകയെയും വൈദികരെയും സമര്‍പ്പിച്ചുകൊണ്ടും ,വിശുദ്ധ അല്‍പോന്സയുടെ തിരുന്നാള്‍ ആഘോഷത്തിന്‍റെ വിജയത്തിന് വേണ്ടിയും പ്രത്യക നിയോഗം വച്ചാണ് ജപമാല സമര്‍പ്പിക്കുന്നത് . എട്ടാം തീയതി ശനിയാഴ്ച ബെര്‍മിംഗ് ഹാമില്‍ നടക്കുന്ന ധ്യാന പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനാല്‍ അന്നേ ദിവസം കൊന്ത ഉണ്ടായിരിക്കുന്നതല്ല
കൂടുതല്‍ വിവരങ്ങള്‍ക്ക് നോബിള്‍ ജോര്‍ജ് – ഫോണ്‍ – O7737695783
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല