ലണ്ടന്‍: വളരെ മെലിഞ്ഞ പ്രകൃതക്കാരിയാണ് കെറി ഡൗഡ്‌സ് വെല്‍, പക്ഷെ ഭക്ഷണം കഴിഞ്ഞ് അല്‍പം കഴിഞ്ഞാല്‍ അവളുടെ വയര്‍ വലുതാവാന്‍ തുടങ്ങും. അവള്‍ ഗര്‍ഭിണിയാണെന്നാണ് ആളുകള്‍ കരുതിയത്. യൗവനാരംഭത്തിലാണ് വെല്ലിന് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്.
സ്റ്റഫോര്‍ഡ്‌ഷെയറിലെ കാനോക്ക് നിവാസിയായ ഡൗഡ്‌സ് വെല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഈ രോഗം കാരണം ബുദ്ധിമുട്ടുകയാണ്. ഒരു പാട് ഡോക്ടര്‍മാരെ കണ്ടു. ഒട്ടേറെ മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചു. ഇതിനിടയില്‍ ഇവര്‍ നടത്താത്ത പരിശോധനകളില്ല. കോളിയാക് ഡിസീസ്, ഫുഡ് അലര്‍ജി, പക്ഷേ ഇത്തരത്തിലുള്ള യാതൊരു രോഗങ്ങളും അവര്‍ക്കില്ലെന്നായിരുന്നു കണ്ടെത്തല്‍
‘ഡോക്ടര്‍മാര്‍ക്ക് ഇതുവരെ എന്റെ അസുഖമെന്താണെന്ന് മനസ്സിലായിട്ടില്ല, പക്ഷെ എനിക്ക് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത് ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകുന്ന ഒന്നാണിതെന്നാണ്.’ ഡൗഡ്‌സ് വെല്‍ പറഞ്ഞു.
‘ ആഴ്ചയില്‍ പലതവണ ഇങ്ങനെ ഉണ്ടാകാറുണ്ട്, ആളുകള്‍ എന്നോട് എത്രയോ തവണ ചോദച്ചിരിക്കുന്നു എന്നാണ് ഡെലിവറി എന്ന്. അവരോടൊക്കെ ഞാന്‍ പറയാറ് ഒരു റോസ്റ്റ് ഡിന്നറാണ് എന്റെ കുഞ്ഞ് എന്നാണ്. ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കാറ്. കാരണം ഭക്ഷണം കഴിഞ്ഞാല്‍ ഞാന്‍ വീര്‍ത്ത് തുടങ്ങും. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇലാസ്റ്റിക്കുള്ള ജീന്‍സ് ഉപയോഗിക്കാന്‍ തുടങ്ങി. ആതാകുമ്പോള്‍ ഭക്ഷണം കഴിച്ച് വയറ് വീര്‍ത്താലും വലിഞ്ഞുകൊള്ളും’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൗഡ്‌സ്് ഋതുമതിയായ കാലം മുതലാണ് ഈ അസ്വസ്ഥത ദൃശ്യമായി തുടങ്ങിയത്. കാലം കഴിയുന്തോറും ഈ പ്രശ്‌നത്തിന്റെ കാഠിന്യം വര്‍ധിക്കുകയും ചെയ്തു. ആദ്യമൊക്കെ കരുതിയത് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്നാണ്. എന്നാല്‍ എന്ത് കഴിച്ചാലും സ്ഥിതി ഇതാണെന്നു മനസിലായി. ഇതുകാരണം എനിക്ക് യാതൊരു വേദനയുമില്ല. കുറച്ചുനേരത്തെ അസ്വസ്ഥതയുണ്ടാവും. അല്ലാതുള്ള പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ താന്‍ ഇതിനെക്കുറിച്ചോര്‍ത്ത് വേദനിക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.
വയറുവീര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ഉദരാശയ രോഗങ്ങളും, അമിത ഭക്ഷണവും, ഭക്ഷണത്തിന്റെ കുഴപ്പങ്ങളുമൊക്കെ ഇതിന് കാരണമാകാറുണ്ട്. ചില ഘട്ടത്തില്‍ വയറിലെ ട്യൂമര്‍ കാരണവും ഇങ്ങനെ സംഭവിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല