1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.മരട് മേഖലയിലെ ലേ മെറഡിയന്‍, ബിടിഎച്ച് സരോവരം, വൈറ്റ്‌ഫോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളിലായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ മീന്‍കറി, ഇറച്ചി, പച്ചക്കറി കുറുമ, രാസപഥാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഹോട്ടല്‍ വൈറ്റ്‌ഫോര്‍ട്ടില്‍ നിന്നും പഴകിയ അച്ചാറുകളും കണ്ടെടുത്തിട്ടുണ്ട്.

ഹോട്ടല്‍ ലെമെറിഡിയനില്‍ നിന്നും നിരോധിച്ച രാസപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടല്‍ ബിടിഎച്ച് സരോവരത്തില്‍ നിന്നും വന്‍ തോതില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വിളമ്പുന്നതായി മുന്‍പ് തന്നെ പരാതിയുണ്ടായിരുന്നു.

നഗരസഭാ ഹെല്‍ത്ത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മുപ്പതോളം ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
എല്ലാ വിഭാഗം ഹോട്ടലുകളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഴകിയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരസഭാ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കേശവന്‍ തമ്പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, ബിജു, ഹുസൈന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.