1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

ബ്രിട്ടനില്‍ പെന്‍ഷന്‍ വെട്ടിക്കുറക്കാനുള്ള ഗവണ്‍മെന്റ് തീരുമാനങ്ങള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് ടീച്ചര്‍മാരുടെ പെന്‍ഷന്‍ റദ്ദു ചെയ്തത് പുനസ്ഥാപിക്കുക എന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തെഴുതിപ്പിച്ച അദ്ധ്യാപകരുടെ നടപടി വിവാദമാകുന്നു, ബ്രിട്ടനിലെ പ്രശസ്തമായ പൂള്‍ ഹൈ സ്‌കൂളിലാണ് വിവാദമായ ഈ സംഭവം.

സ്‌കൂളില്‍ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ ഭാഗമായാണ് പത്തിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികളോട് ടീച്ചര്‍മാരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാന മന്ത്രി ഡേവിഡ് കാമറൂണിന് കത്തെഴുതാന്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ പലകുട്ടികള്‍ക്കും പെന്‍ഷന്‍ എന്നാല്‍ എന്താണെന്നു പോലും മനസ്സാലായിട്ടില്ലാത്തപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ ഈ നടപടി.

വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന ഈ നടപടിക്കെതിരെ മാതാപിതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. കുട്ടികളുടെ ഇംഗ്ലീ്ഷ് പരിജ്ഞാനം മനസ്സിലാക്കുന്നതിനായാണ് ഈ ടെസ്റ്റ് നടത്തുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഒരു അവധിക്കാല യാത്രയെക്കുറിച്ചോ മറ്റോ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയം നല്‍കാമെന്നിരിക്കെ ഈ വിഷയെ എന്തിന് നല്‍കി എന്നു മനസ്സിലാകുന്നില്ല എന്നും രാഷ്ട്രീയം എന്തെന്നു മനസ്സിലാകാത്ത പ്രായത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് രാഷ്ട്രീയം അടിച്ചേല്പിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

ഇങ്ങനെയൊരു ചോദ്യം കുട്ടികള്‍ക്ക് നല്‍കിയത് ഞെട്ടലുണ്ടാക്കിതായി ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ഫാന്‍ ഹീഫീല്‍ഡ് പറഞ്ഞു.മീഡിയയില്‍ വരുന്ന ഏതെങ്കിലും ്പ്രധാനപ്പെ്ട്ട ഒരു വിഷയം സംബന്ധിച്ച് ഒരു ലേഖനം തയ്യാറേക്കണ്ടത് ഈ എന്‍ട്രന്‍സ് പരീക്ഷയുടെ ഭാഗമാണ്. ആനുകാലിക വിഷയങ്ങളില്‍ കുട്ടികള്‍ക്കുള്ള അറിവും ഇംഗ്ലീഷ് പരിജ്ഞാനവും സംബന്ധിച്ച വിവരം മനസ്സിലാക്കുന്നതിനാണ് ഇത്തരമൊരു ചോദ്യം ചോദിക്കുന്നത്.

എന്നാല്‍ ഇതിനായി ഇങ്ങനെയൊരു ചോദ്യം തയ്യാറാക്കിയത് ശരിയായില്ലായെന്നും ഇങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും, രക്ഷകര്‍ത്താക്കളില്‍ നിന്നും ഇങ്ങനെയൊരു പരാതി കിട്ടിയ ഉടന്‍ തന്നെ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപികയെ ശക്തമായ രീതിയില്‍ താക്കീത് ചെയ്തതായും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.