ബ്രിട്ടനില്‍ ഇനി സ്റ്റാബുകള്‍ കിട്ടാന്‍ ആളുകള്‍ കുറച്ചു കഷ്ടപ്പെടും. കാരണം അടുത്തമാസത്തെ സ്റ്റാമ്പ് വിലവര്‍ദ്ധനവ് മൂലം ഇപ്പോള്‍ സ്റ്റാമ്പുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പടുത്തുകയാണ് അധികൃതര്‍. ഫസ്റ്റ് ക്ലാസ് സ്റ്റ്മ്പുകള്‍ 46pയില്‍ നിന്നും 60p ആയി വര്‍ദ്ധിക്കും. സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പുകള്‍ 36pല്‍നിന്നും 50pആയി മാറും. ഏപ്രില്‍ മുപ്പതു മുതല്‍ ആണ് വര്‍ദ്ധനവ് നിലവില്‍ വരിക.
പോസ്റ്റല്‍ സര്‍വീസിനെ രക്ഷിക്കുവാനുള്ള റോയല്‍ മെയിലിന്റെ ശ്രമമാണ് ഈ വില വര്‍ദ്ധനവ് എന്നറിയുന്നു. ആഴ്ചയില്‍ ആറു ദിവസോളം പ്രവര്‍ത്തിക്കുന്ന ഈ സേവനം അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് ഇപ്പോള്‍. വര്‍ദ്ധനവിന് മുന്‍പ് സ്റ്റാമ്പ് മുന്‍കൂട്ടി വാങ്ങി വയ്ക്കുന്നതിനു പല സ്ഥാപനങ്ങളും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റിടങ്ങളില്‍ സ്റ്റാമ്പ് വില്‍ക്കുന്നത് പരിമിതപ്പെടുത്തിക്കൊണ്ടാണ് ഇതിനുള്ള സൗകര്യം ഇപ്പോള്‍ ഇവര്‍ ഏര്‍പ്പെടുത്തുന്നത്.
സ്റ്റാമ്പുകളുടെ വില വര്‍ദ്ധന പ്രഖ്യാപിച്ചതിനു ശേഷം സ്റ്റാമ്പ് വാങ്ങുന്നതിനായി പല സ്ഥാപനങ്ങളും നെട്ടോട്ടം ഓടുന്നുണ്ട്. ഇപ്പോള്‍ തന്നെ തങ്ങളുടെ കയ്യില്‍ ആവശ്യത്തിന് സ്റ്റാമ്പ് ഉണ്ട് എന്ന് തന്നെയാണ് അധികൃതര്‍ അറിയിക്കുന്നത്. ബ്രിട്ടനില്‍ മാത്രം 45000 ഇടങ്ങളില്‍ നിന്നും സ്റ്റാമ്പ് ഇന്ന് ലഭ്യമാണ്. ചെറുകിട സ്റ്റാമ്പ് വില്പനകേന്ദ്രങ്ങളില്‍ ഈ വില വര്‍ദ്ധന പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെ ഈ വില്പനക്കാര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സ്റ്റാമ്പ് കൂടുതല്‍ വാങ്ങി സ്റ്റോക്ക് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല