റോയല്‍ മെയില്‍ തങ്ങളുടെ ഫസ്റ്റ്ക്ലാസ് സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. 39% ശതമാനമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. 14 പെന്‍സോളം വില വര്‍ദ്ധിപ്പിച്ചു ഏപ്രില്‍ മുതല്‍ യഥാക്രമം 60 പെന്‍സിനും 50 പെന്‍സിനും ആകും വില്‍പ്പന. ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിനു മുപ്പതു ശതമാനവും സെക്കന്‍ഡ് ക്ലാസിനു 39 ശതമാനവും വില വര്‍ദ്ധിപ്പിക്കും. ജനങ്ങള്‍ക്ക് ഇതൊരു നല്ല വാര്‍ത്ത ആകുകയില്ല. ഇത്രയും വിലക്കൊടുത്തു സ്റ്റാമ്പ് ജനങ്ങള്‍ വാങ്ങുമോ എന്നുള്ളത് കണ്ടു തന്നെ അറിയേണ്ടി വരും എന്ന് കണ്‍സ്യൂമര്‍ ഫോക്കസിലെ റോബര്‍ട്ട് ഹാമ്മണ്ട് അറിയിച്ചു.
ഈ വില വര്‍ദ്ധനവ് പോസ്റ്റ്ഓഫീസ് ഉപയോഗിക്കുന്നതില്‍ നിന്നും മിക്കവാറും ജനങ്ങളെയും പിന്തിരിപ്പിക്കും എന്ന് വിദഗ്ദ്ധര്‍ അറിയിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പുണ്ടായിരുന്ന 84 മില്ല്യണ്‍ കത്തുകള്‍ക്ക് പകരം ഇന്ന് ഒരു ദിവസം പോസ്റ്റ് ചെയ്യപെടുന്നത് 59 മില്ല്യണ്‍ ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒരു ബില്ല്യന്‍ കത്തുകളില്‍ കുറവ് വന്നിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും യൂറോപ്പില്‍ സെക്കന്‍ഡ്ക്ലാസ് സ്റ്റാമ്പ് ആയിരിക്കും ഏറ്റവും വില കുറഞ്ഞ സ്റ്റാമ്പ്.
വലിയ കത്തുകള്‍ക്കുള്ള വില 75 പെന്‍സ് മുതല്‍ 90 പെന്‍സ് വരെ വര്‍ദ്ധിക്കും. സെക്കന്‍ഡ് ക്ലാസ് കത്തുകള്‍ക്ക് 58 പെന്‍സ് മുതല്‍ 69 പെന്‍സ് വരെയും വില വര്‍ദ്ധിക്കും. സേവനത്തിനു പ്രാമുഖ്യം കല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ മറ്റൊരു മുഖമാണ് ഈ നീക്കമെന്നറിയുന്നു. എന്നാല്‍ ഇത് എത്രമാത്രം സ്വീകാര്യമാകും എന്ന കാര്യത്തില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. എന്നാല്‍ അഞ്ചു മില്ല്യണ്‍ വൃദ്ധര്‍ക്കും മറ്റു അവഷര്ക്കും ക്രിസ്തുമസ് സമയത്ത് പഴയ വിലയില്‍ സ്റ്റാമ്പ് ലഭ്യമാക്കും എന്ന് റോയല്‍ മെയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല