‘ഘര്‍ വാപസി’ എന്ന നിര്‍ബന്ധിത മതപരിവര്‍ത്തന പരിപാടിയിലൂടെ ഹിന്ദുത്വസംഘടനയായ ആര്‍.എസ്.എസ്. തങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയുമായി മൂന്ന് ഇന്ത്യന്‍ വംശജര്‍ യു.എസ്. കോടതിയില്‍. ആര്‍.എസ്.എസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് യു.എസ്. കോടതിയില്‍ ഹര്‍ജി നല്‍കിയ സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയ്ക്ക് പിന്തുണയുമായാണ് മൂവരും കോടതിയെ സമീപിച്ചത്. തങ്ങള്‍ ആര്‍.എസ്.എസിന്റെ ക്രൂര നടപടികളുടെ ഇരകളാണെന്ന് മൂവരും കോടതിയില്‍ സാക്ഷ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ക്രിസ്ത്യാനിയായ മൈക്കള്‍ മാസിഹ്, മുസ്ലിമായ ഹാസിം അലി, സിഖ് വംശജനായ കുല്‍വീന്ദര്‍ സിങ് എന്നിവരെയാണ് സംഘടന ‘ഘര്‍ വാപസി’യുടെ ഇരകളായി കോടതിയില്‍ ഹാജരാക്കിയത്.
ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം 2014 മുതല്‍ ഇന്ത്യയില്‍ ഹിന്ദു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംഘടന സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശില്‍ 4,000 ക്രൈസ്തവ കുടുംബങ്ങളെയും 1000 മുസ്ലിം കുടുംബങ്ങളെയും 2014 ഡിസംബറില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഹിന്ദു സംഘടനകള്‍ വിധേയരാക്കിയതായി ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം എന്ന യു.എസ്‌കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും സിഖ് ഫോര്‍ ജസ്റ്റിസ് കോടതിയില്‍ സമര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല