സ്വന്തം ലേഖകന്‍: ആര്‍എസ്എസിന്റെ കീഴില്‍ പുതിയ ക്രിസ്ത്യന്‍ സംഘടന വരുന്നു, മതാധ്യക്ഷരുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസിന്റെ കീഴില്‍ നേരത്തെയുള്ള മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ മാതൃകയിലായിരിക്കും ക്രിസ്ത്യന്‍ സംഘടനയെന്നാണ് സൂചന.
സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു. 12 ഓളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സംഘപരിവാറിന്റെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മതേത്വര പ്രതിച്ഛായ സൃഷ്ടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസിന്റെ നീക്കമെന്നാണ് പൊതുവെ വിലയിരുത്തല്‍.
ദില്ലിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ അടുത്തിടെ ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘപരിപാര്‍ സംഘടനകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആര്‍ എസ് എസിന്റെ ധരം ജാഗരണ്‍ മഞ്ച് ആഗ്രയില്‍ നടത്താനിരുന്ന കൂട്ട പുനര്‍മതപരിവര്‍ത്തനം വലിയ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം റദ്ദാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല