സ്വന്തം ലേഖകന്‍: ആര്‍എസ്എസ് നിക്കര്‍ മാറ്റി പാന്റ്‌സിട്ട് ന്യൂ ജനറേഷനാകുന്നു, യുവാക്കളെ ആകര്‍ഷിക്കാനെന്ന് വാദം. ആര്‍എസ്എസ് മുഖമുദ്രയായ കാക്കി നിക്കര്‍ മാറ്റി പാന്റ്‌സ് ആക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് യുവാക്കളെ ആകര്‍ഷിക്കാനുള്ള ആര്‍എസ്എസിന്റെ പുതിയ തന്ത്രമാണീതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ഇപ്പോഴുള്ള കാക്കി നിക്കര്‍ യൂണിഫോം യുവാക്കളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണമുണ്ട്. പാന്റ്‌സ് ധരിച്ച് ആര്‍എസ്എസ് റിഹേഴ്‌സലും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിഫോം പാന്റ്‌സാക്കുന്നതോടെ യുവാക്കളെ സംഘടനയില്‍ ചേര്‍ക്കാന്‍ ആകുമെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസും ന്യൂജനറേഷന്‍ സ്‌റ്റൈലിലേക്ക് മാറുകയാണോ എന്ന പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. രണ്ടു തരം യൂണിഫോമാണ് പരിഗണിക്കുന്നത്. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സും തൊപ്പിയും, വെള്ള ഫുള്‍ കൈ ഷര്‍ട്ടും കാക്കിയോ ബ്ലൂ പാന്റ്‌സോ ആയിരിക്കും മറ്റൊന്ന്.
എന്നാല്‍ ഇതുവരെ കാക്കി നിക്കര്‍ ധരിച്ച മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് യൂണിഫോം മാറ്റത്തോട് അതൃപ്തിയുണ്ടെന്നാണ് കേള്‍ക്കുന്നത്. നിക്കര്‍ മാറ്റി പാന്റ്‌സിലേക്ക് മാറുന്ന ആര്‍എസ്എസിനെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല