സ്വന്തം ലേഖകന്‍: രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്. പദ്ധതിയുടെ ഭാമായി രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും.
ഇതിനു മുന്നോടിയായി 20 ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ‘രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം’ എന്നാണ് പരിപാടിയുടെ പേര്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് വിഷയം അവതരിപ്പിക്കുക. ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കും. പ്രശ്‌നം പുതുതലമുറക്കിടയില്‍ സജീവമാക്കുകയാണ് ലക്ഷ്യം.
കേസുമായി ബന്ധപ്പെട്ട കോടതിവിധികള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടത്തെലുകള്‍, രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറഞ്ഞിട്ടുള്ള മുസ്ലിം നേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവ ഉപയോഗിച്ചായിരിക്കും പ്രചാരണം.
അതിനിടെ, പാര്‍ലമെന്റ് നിയമത്തിലൂടെയോ കോടതിവിധിയിലൂടെയോ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കൂ എന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ആര്‍.എസ്.എസ് മാധ്യമവക്താവ് രാജീവ് ദുലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല