സ്വന്തം ലേഖകന്‍: ആര്‍എസ്എസ് അഴിച്ചുപണിയുടെ പാതയില്‍, നിക്കറിനു പകരം ഇനി പാന്റ്‌സ്. ആര്‍എസ്എസിന്റെ പ്രശസ്തമായ കാക്കി നിക്കര്‍ മാറ്റാന്‍ തീരുമാനമായി. കാക്കി നിക്കറിനു പകരം തവിട്ടു നിറത്തിലുള്ള പാന്റ്‌സാകും പുതിയ വേഷം.
രാജസ്ഥാനിലെ നാഗോറില്‍ നടക്കുന്ന പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് 90 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക വേഷം മാറ്റുന്നതായി പ്രഖ്യാപിച്ചത്.
കാലം മാറുമ്പോള്‍ വേഷത്തിലും മാറ്റം വേണമെന്ന് സംഘടനയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
2010 ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും യോജിപ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വേഷം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം വീണ്ടും നീണ്ടുപോകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല