ലൈംഗികാരോപണം നേരിടുന്ന ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് താരം റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി. ധാക്കയിലെ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് റിപ്രഷന്‍ പ്രിവന്‍ഷന്‍ ട്രൈബ്യൂണലാണ് റൂബല്‍ ഹൊസെയ്‌നെ കുറ്റവിമുക്തനാക്കിയത്. മുന്‍കാമുകിയും ബംഗ്ലാദേശ് സിനിമാ നടിയുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പിയാണ് ഹുസൈനെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പിന്നീട് പിന്‍മാറിയെന്നാണ് കേസ്.
റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.
ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നപ്പോള്‍ റൂബലിനെതിരെയുള്ള പരാതി പിന്‍വലിക്കുമെന്ന് ഹാപ്പി പറഞ്ഞിരുന്നു. എന്നാല്‍, വിധിക്കെതിരെ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുമെന്നാണ് ഹാപ്പിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഒമ്പത് മാസം ഇരുവരും പ്രണയത്തിലായിരുന്നെന്നും അതിനുശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയെന്നും ഹാപ്പി പരാതിയില്‍ പറയുന്നു. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിന് മുന്‍പായിരുന്നു ഹാപ്പി റൂബല്‍ ഹൊസൈനെതിരെ പരാതി നല്‍കിയിരുന്നത്. പിന്നീട് കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് താരം കളിക്കാനായി ഓസ്‌ട്രേലിയയില്‍ എത്തിയത്. ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് ബംഗ്ലാദേശ് പുറത്തായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല