ഒറ്റപ്പെട്ട ദ്വീപിലെ കുട്ടികളില്ലാത്ത സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളമായി നല്‍കുന്നത് 44,000 പൗണ്ട്. അടുത്തടുത്ത ദ്വീപുകളിലെ രണ്ട് സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകനായ സ്റ്റുവര്‍ട്ട് പൂളാണ് ഇത്രയേറെ പൗണ്ട് ശമ്പളമായി വാങ്ങുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ ഹൈലാന്‍ഡ് കൗണ്‍സിലിന്റെ കീഴിലുളള റം ദ്വീപിലേയും കാന്നാ ദ്വീപിലേയും പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് സ്റ്റുവര്‍ട്ട്. ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ താമസക്കാരും കുറവാണ്. കാന്നാ ദ്വീപിലെ സ്‌കൂളില്‍ കുട്ടികളില്ലാത്തത്് കാരണം ഒരു വര്‍ഷത്തിലേറെയായി ഇവിടം അടഞ്ഞു കിടക്കുകയാണ്. റം ദ്വീപിലെ അവസാനത്തെ കുട്ടികളും ഇത്തവണത്തെ സമ്മര്‍ വെക്കേഷനോടെ പഠനം കഴിഞ്ഞ് പോയി.
ഇവിടെ എപ്പോഴെങ്കിലും പുതിയ താമസക്കാരെത്തുമെന്ന പ്രതീക്ഷയില്‍ സ്റ്റുവര്‍ട്ടിനെ രണ്ട് സ്‌കൂളിലേയും ഹെഡ്മാസ്റ്ററായി തന്നെ നിലനിര്‍ത്താനാണ് ഹൈലാന്‍ഡ് കൗണ്‍സിലിന്റെ തീരുമാനം. അതേ സമയം തന്നെ നിലവില്‍ കുട്ടികളില്ലാത്തതിനാല്‍ സ്‌കോട്ടിഷ് മെയിന്‍ലാന്‍ഡിലെ രണ്ട് സ്‌കൂളുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിപ്പിക്കാന്‍ പോകാന്‍ കൗണ്‍സില്‍ സ്റ്റുവര്‍ട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റം ദ്വീപീലെ സ്‌കൂള്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് പൂട്ടുന്നതെന്ന് റംസ് കമ്മ്യൂണിറ്റി ട്രസ്റ്റ് അറിയിച്ചു. മതിയായ കാരണമില്ലാതെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പൂട്ടാന്‍ പാടില്ലന്ന് സ്‌കോട്ടിഷ് നിയമമുണ്ട്.
സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ ഭാവിയില്‍ ദ്വീപിലേക്ക് വരുന്ന താമസക്കാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളില്ലാതെ വരും. ദ്വീപില്‍ നിന്നുളള ഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ എല്ലാ ദിവസവും പുറത്തുളള സ്‌കൂളില്‍ പോയി പഠിക്കുന്നത് നടക്കുന്ന കാര്യമല്ല. അതിനാല്‍ തന്നെ കുട്ടികളില്ലെങ്കിലും സ്‌കൂള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ ഗവണ്‍മെന്റിന് താല്‍പ്പര്യമില്ല. നാല്പത് കുടുംബങ്ങളാണ് റം ദ്വീപില്‍ താമസിക്കാനുളളത്. എന്നാല്‍ കാന്നാ ദ്വീപിലാകട്ടെ വെറും പന്ത്രണ്ട് കുടുംബങ്ങളാണ് ഉളളത്. കഴിഞ്ഞ വര്‍ഷം റം ദ്വീപിലേക്ക് പുതിയ ഒരു കുടുംബം താമസക്കാരായി എത്തിയെങ്കിലും അവരുടെ രണ്ട് കുട്ടികളേയും വീട്ടില്‍ തന്നെ പഠിപ്പിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.
ദ്വീപില്‍ കുട്ടികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ക്‌നോയിഡാര്‍ട്ട് പെനിന്‍സുലയിലെ ഇന്‍വെറി പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യാനാണ് സ്റ്റുവര്‍ട്ടിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഒപ്പം മൊറാറിലുളള ലേഡി ലൊവാറ്റ് പ്രൈമറി സ്‌കൂളിലെ സ്റ്റാഫിനെ സഹായിക്കുകയും വേണം. കുട്ടികളില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ അടച്ച കാന്നാ സ്‌കൂള്‍ നിലനിര്‍ത്തുന്നതിനായി വര്‍ഷം 3000 പൗണ്ട് കൗണ്‍സിലിന് ചെലവാകുന്നുണ്ട്.റംദ്വീപിലെ വിദ്യാഭ്യാസ സംവിധാനം നിലനിര്‍ത്തുന്നതിന് കൗണ്‍സിലിനുണ്ടാകുന്ന വാര്‍ഷിക ചെലവ് 21,000 പൗണ്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല