1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘റണ്‍ ബേബി റണ്‍’ തിരുവോണ ദിനമായ ആഗസ്‌റ്റ് 29 ന്‌ തിയേറ്ററുകളിലെത്തും. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ‘മൈന’ എന്ന തമിഴ്‌ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ അമലാ പോളാണ്‌ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.

മോഹന്‍ലാല്‍ വേണു എന്ന ചാനല്‍ ക്യാമറാമാന്റെ വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ അമലാ പോളിന്‌ രേണുക എന്ന എഡിറ്ററുടെ വേഷമാണ്‌. ‘റണ്‍ ബേബി റണ്ണി’ ലെ മറ്റൊരു പ്രധാന കഥാപാത്രമായ ഋഷികേശിനെ അവതരിപ്പിക്കുന്നത്‌ ബിജു മേനോനാണ്‌.; സിദ്ദിഖ്‌, ഷമ്മി തിലകന്‍, സായി കുമാര്‍, ശ്രീരേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍;സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചു ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം കൂടിയാണിത്‌. ആര്‍.ഡി. രാജശേഖറാണ്‌ ക്യാമറാമാന്‍..

രതീഷ്‌ വേഗ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു നാടോടി ഗാനം ആലപിക്കുന്നുമുണ്ട്‌. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.