1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ഡോളറിന് 56.41 എന്ന നിലയിലേക്കാണ് രൂപ തകര്‍ന്നത്. നാള്‍ക്കുനാള്‍ രൂപയുടെ മൂല്യം ഇടിയുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.പൌണ്ട് വില 88.40 രൂപ എന്നാ നിലയിലേക്കും യൂറോയുടെ വില 71.51 എന്ന നിലയിലേക്കും കൂടി.57.31 രൂപയാണ് ആസ്ട്രേലിയന്‍ ഡോളറിന്‍റെ വില.

അത്യാവശ്യഘട്ടത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഫലിക്കുന്നില്ല എന്ന് വേണം കരുതാന്‍ .എന്നാല്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂറോയുടെ വിനിമയമൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. കയറ്റുമതി ഇടപാടുകാര്‍ക്ക് രൂപയുടെ വിലയിടിവ് കൂടുതല്‍ വരുമാനമുണ്ടാക്കുമ്പോള്‍ എണ്ണയടക്കമുള്ള ഇറക്കുമതി വസ്തുക്കള്‍ക്ക് രാജ്യം പണമേറെ ചെലവഴിക്കേണ്ട അവസ്ഥയാണ്.എന്തായാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ ഈ വിലയിടിവ് ചാകരയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.