വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം നിലയിലേക്ക് കൂപ്പുകുത്തി. പൌണ്ടിനെതിരെ രൂപയുടെ വില 83.46 ആയാണ് ഇടിഞ്ഞത്. അതായത് ഒരു പൌണ്ട് വാങ്ങാന്‍ 83.46 രൂപ നല്‍കണം.യൂറോയുടെ വിലയും വര്‍ധിച്ചു.70.54 രൂപയാണ് ഇപ്പോള്‍ ഒരു യൂറോയുടെ വില.യു എസ് ഡോളര്‍ 53.46,ആസ്ട്രേലിയന്‍ ഡോളര്‍ – 53.94 എന്നിങ്ങനെയാണ് മറ്റു പ്രധാന നിരക്കുകള്‍.ഇന്ത്യന്‍ വിപണിയിലെ ഈ തകര്‍ച്ച പ്രവാസികള്‍ക്ക് ചാകരയാവുകയാണ്.
യൂറോപ്പിലെ വായ്പാപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പിന്നോട്ടുവലിക്കുമെന്ന സന്ദേഹമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യവസായിക ഉത്പാദന വളര്‍ച്ച ഒക്ടോബറില്‍ പൂജ്യത്തിനും താഴെ മൈനസ് 5.1 ശതമാനമായി കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച 1.53 ശതമാനം ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിറ്റൊഴിയുന്നതാണ് രൂപയുടെ വിലയിടിവിന് മുഖ്യകാരണം. കയറ്റുമതി കുറയുകയും ഇറക്കുമതി ഉയരുകയും ചെയ്യുന്നതാണ് മറ്റൊരു കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല