1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2022

സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയുമാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം.

77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. സൗദി റിയാലുമായുള്ള രൂപയുടെ വിനിമയ മൂല്യം 20.74 ആയും യു.എ.ഇ ദിർഹവുമായുള്ളത് 21.18 രൂപയായും മാറി.

13 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവില. ചൈനയുടെ കയറ്റുമതി വർധിച്ചതും ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ ലോക്ഡൗൺ പിൻവലിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.