സ്വന്തം ലേഖകന്‍: രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, പ്രവാസികള്‍ക്ക് മികച്ച നേട്ടം. രൂപയുമായുള്ള ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്ക് പരമാവധി പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ മൂല്യം. ഒരു യു.എ.ഇ ദിര്‍ഹത്തിന് 18 രൂപ 26 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഒരു കുവൈത്ത് ദിനാര്‍ നല്കിയാല് 221 രൂപ 27 പൈസ ലഭിക്കും, 177.77 ആണ് ബഹ്റൈന്‍ ദിനാറിനെതിരെയുള്ള രൂപയുടെ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്.
ഒരു ഒമാന്‍ റിയാലിന് 174 രൂപ 23 പൈസയും സൗദി റിയാലിന് പതിനേഴുരൂപ 88 പൈസയുമാണ് വിനിമയ നിരക്ക്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്പോള്‍ കൂടുതല്‍ രൂപ ലഭിക്കുന്നതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് പ്രവാസികള്‍. അതേസമയം രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടാകുമെന്ന സൂചനകളാണ് സാന്പത്തിക വിദഗ്ദര്‍ നല്‍കുന്നത്.
രൂപയുടെ മൂല്യം കുറഞ്ഞു നില്ക്കുന്ന സമയത്ത് നാട്ടിലേക്ക് കൂടുതല്‍ പണമയച്ച് ബാധ്യതകള്‍ തീര്‍ക്കാനും പുതിയ നിക്ഷേപങ്ങള്‍ നടത്തുകയുമാണ് പ്രവാസികളുടെ രീതി. ഈ ലക്ഷ്യത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ പേര് ബാങ്ക് ലോണിനും അപേക്ഷിക്കുന്നുണ്ട്. അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച വിലക്കയറ്റത്തിനു വഴി വച്ചേക്കുമെന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല