മാധ്യമ ഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ മേധാവിത്വ സ്ഥാനം ഒഴിയാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കിന് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്ത് വിശ്രമജീവിതത്തിന് തുടക്കമിടാനാണ് അദ്ദേഹം തയാറെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പുമുള്ള സ്‌ത്രോസ്സുകള്‍ഡ വ്യക്തമാക്കി.
കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുമെങ്കിലും എക്‌സിക്യൂട്ടീവ് ചീഫായി തുടരും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നേതൃമാറ്റം ഉണ്ടായേക്കും. ഇതിന്റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കമ്പനിയുടെ സിഇഒ ചെയ്‌സ് ക്യാരിയും സ്ഥാനം ഒഴിഞ്ഞ് ഉപദേശകന്റെ റോളിലേക്ക് മാറുമെന്നും സൂചനകളുണ്ട്.
ബോര്‍ഡിലെ അധികാര കൈമാറ്റം സംബന്ധിച്ച് അടുത്ത ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂടുതല്‍ കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ലെന്നും കമ്പനി വക്താവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല