സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക് നാലാമതും മിന്നുകെട്ടി, ഇത്തവണ വധു ഹോളിവുഡില്‍ നിന്ന്. പ്രശസ്ത ബോളിവുഡ് നടി ജെറി ഹാളിനെയാണ് ലണ്ടനിലെ സ്‌പെന്‍സര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ മര്‍ഡോക്ക് വിവാഹം കഴിച്ചത്.
പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1956 ലാണ് മര്‍ഡോക് പട്രീഷ്യയെ വിവാഹം കഴിച്ചത്. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 1967 ല്‍ ഇരുവരും വഴിപിരിഞ്ഞു. തുടര്‍ന്ന് അദ്ദേഹം അന്നയെ വിവാഹം കഴിച്ചു. 1999 വരെ ആ ദാമ്പത്യം നീണ്ടുനിന്നു. 1999ല്‍ അന്നയുമായി വഴിപിരിഞ്ഞ മര്‍ഡോക് അതേവര്‍ഷം തന്നെ വെന്‍ഡി ഡെങ്ങിനെ ജീവിത പങ്കാളിയാക്കി.
2013 ല്‍ വെന്‍ഡിയുമായും അദ്ദേഹം വഴിപിരിഞ്ഞു. മര്‍ഡോകിന്റെ ജീവിത പങ്കാളിയായ ജെറി ഹാള്‍ 59 കാരിയാണ്. 84 ആം വയസിലും മോസ്റ്റ് എലിജിബിള്‍ ഒക്‌ടേജനേറിയന്‍ എന്നാണ് മര്‍ഡോക്കിനെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
12.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുള്ള മര്‍ഡോക്ക് 25 കോടി രൂപ വില വരുന്ന മോതിരമാണ് വിവാഹ സമ്മാനമായി മര്‍ഡോക് ജെറി ഹാളിന് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല