സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡൊക്കിന് 84 മത്തെ വയസില്‍ താലികെട്ട്, വധു അമേരിക്കന്‍ മോഡല്‍. വിവാഹങ്ങളും വിവാഹ മോചനങ്ങളും കൊണ്ട് വിവാദ പുരുഷനായ മര്‍ഡൊക്കിന്റെ നാലാം വിവാഹമാണിത്. 84 വയസ്സുള്ള മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത് 59 വയസ്സുള്ള മോഡല്‍ ജെറി ഹാളിനെയാണ്.
കഴിഞ്ഞ മൂന്ന് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് കുട്ടികളുണ്ട്. നടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് ജെറി ഹാള്‍. ഗായകനായ മൈക്ക് ജാഗറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷമാണ് ജെറി മര്‍ഡോക്കുമായി അടുക്കുന്നത്. ജെറിയ്ക്ക് മൂന്ന് മക്കളുണ്ട്.
1956 ലായിരുന്നു മര്‍ഡോക്കിന്റെ ആദ്യ വിവാഹം. പെട്രീഷ്യ ബുക്കര്‍ ആയിരുന്നു വധു. ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. എന്തായാലും ആദ്യ വിവാഹം കഴിഞ്ഞ് അറുപത് വര്‍ഷമായപ്പോഴാണ് മര്‍ഡോക്ക് നാലാമത്തെ വിവാഹം കഴിയ്ക്കുന്നത്.
കഴിഞ്ഞ റഗ്ബി ലോകകപ്പ് ഫൈനല്‍ വേദിയിലാണ് മര്‍ഡോക്കിനേയും ജെറി ഹാളിനേയും ആദ്യമായി ഒരുമിച്ച് കാണുന്നത്. മര്‍ഡോക്കിന്റെ സഹോദരിയാണ് ജെറിയ പരിയപ്പെടുത്തിക്കൊടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ വിവാഹം നിശ്ചയിച്ച കാര്യം ടൈംസ് പത്രത്തിലൂടെയാണ് മര്‍ഡോക്ക് ലോകത്തെ അറിയിച്ചത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് പത്രം.
ന്യൂസ് കോര്‍പ്പറേഷന്റെ അധിപനായ റൂപ്പര്‍ട്ട് മര്‍ഡോക്ക് ലോക മാധ്യമ ലോകത്തെ നിയന്ത്രിക്കുന്ന പ്രധാന വ്യക്തികളില്‍ ഒന്നാമനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല