1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

റഷ്യയില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുളള വോട്ടെടുപ്പു തുടങ്ങി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്കുവേണ്ടി കൃത്രിമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍റെ ജനപിന്തുണയില്‍ വന്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ്. എങ്കിലും പുടിനാണു തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം.

രാജ്യത്തു പുടിന്‍റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ നീക്കം ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പുടിനെതിരേ കൂറ്റന്‍ പ്രതിഷേധ റാലികള്‍ നടന്നു. എന്നാലും എതിര്‍ സ്ഥാനാര്‍ഥികള്‍ ശക്തമല്ലാത്തതിനാല്‍ പുടിന്‍ ജയിക്കുമെന്നാണു പ്രവചനം. 60 ശതമാനം വോട്ടു നേടി പുടിന്‍ ജയിക്കുമെന്നാണു ഭരണകക്ഷിയുടെ വിലയിരുത്തല്‍.

വിപുലമായ സജ്ജീകരണങ്ങളാണു തെരഞ്ഞെടുപ്പിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗെനഡിഷ് ഉദ്യാനൊയാണു പ്രധാന എതിരാളി. ലിബറല്‍ ഡെമൊക്രറ്റിക് പാര്‍ട്ടി നേതാവ് വ്ളാഡിമര്‍ ഷിനോവസ്കി, കോടീശ്വരനായ മിഖയേല്‍ പക്രൊ എന്നിവരാണു മത്സര രംഗത്തെ മറ്റു പ്രമുഖര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.