ആണവ മുങ്ങിക്കപ്പലായ കെ-152 നെര്‍പ റഷ്യ, ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. 900 മില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം 10 വര്‍ഷത്തേക്കാണ് നെര്‍പ ഇന്ത്യയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഇതിന് ഐഎന്‍എസ് ചക്ര എന്ന് പുനര്‍നാമകരണം ചെയ്യും. ഇവയുടെ പ്രവര്‍ത്തന രീതികള്‍ റഷ്യ തന്നെ ഇന്ത്യന്‍ സൈനികരെ പഠിപ്പിക്കും.
ഇത്തരം മുങ്ങിക്കപ്പല്‍ കൈവശമുള്ള ആറാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. 2008-ല്‍ തീപ്പിടിത്തമുണ്ടായി 20 നാവികര്‍ കൊല്ലപ്പെട്ട കപ്പലാണിത്. പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്നത്. റഷ്യയിലെ കിഴക്കന്‍ തുറമുഖമായ പ്രിമോറ്യെയില്‍ നടന്ന ചടങ്ങില്‍ കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്കു കൈമാറി.
റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്രയും ചടങ്ങില്‍ പങ്കെടുത്തു. കപ്പല്‍ ഇനി ‘ഐഎന്‍.എസ്. ചക്ര’ എന്നറിയപ്പെടും. പത്തു വര്‍ഷത്തെ പാട്ടത്തിനാണ് കപ്പല്‍ ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്നത്. 90 കോടി ഡോളര്‍(നാലായിരം കോടിയിലേറെ രൂപ) ആണ് പാട്ടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല