ചന്ദ്രനില്‍ കാലുകുത്താനുള്ള ശ്രമവുമായി വീണ്ടും റഷ്യ. ശരിയായ ദിശയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ 2030ല്‍ ഇത് യാഥാര്‍ഥ്യമാകും. ഇതിനു മുന്നോടിയായി 2015ല്‍ ആളില്ലാ പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ദൌത്യത്തിന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസ് തുടക്കമിട്ടു. മനുഷ്യനെ അയയ്ക്കുന്ന കാര്യം ഇതിന്റെ വിജയത്തെ അടിസ്ഥാനമാക്കി തീരുമാനിക്കും.
ചൊവ്വയെ ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം അയച്ച പേടകം സൌരവാതമേറ്റ് ജനുവരിയില്‍ തകര്‍ന്നതിനാല്‍ ചാന്ദ്രയാത്രയ്ക്കു പുതിയ സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് റഷ്യ. അറുപതുകളില്‍ ശക്തമാകുകയും 1969ല്‍ യുഎസ് മനുഷ്യനെ ചന്ദ്രനിലിറക്കിയതോടെ മൂര്‍ച്ഛിക്കുകയും ചെയ്ത റഷ്യ- യുഎസ് ‘ബഹിരാകാശ ശീതയുദ്ധത്തില്‍നിന്നു വ്യത്യസ്തമായി യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരിച്ചാണ് പുതിയ സംരംഭം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല