റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു 31 പേര്‍ മരിച്ചു. പറന്നുയര്‍ന്ന ഉടന്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 12 പേര്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. തീഗോളമായി ചിന്നിച്ചിതറിയ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നു 13 പേരെ രക്ഷിച്ചിരുന്നെങ്കിലും ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.
പടിഞ്ഞാറന്‍ സൈബീരിയന്‍ നഗരമായ ട്യുമെനിലാണ് അപകടം. ട്യുമെനില്‍നിന്നു 30 കിലോമീറ്റര്‍ അകലെ സര്‍ഗറ്റിലേക്കു പുറപ്പെട്ട എടിആര്‍-72 യാത്രാവിമാനമാണു തകര്‍ന്നത്. 39 യാത്രക്കാരും നാലു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
അപകട കാരണം സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആകാമെന്നാണു പ്രാഥമിക നിഗമനം. ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിദഗ്ധ പരിശോധന പൂര്‍ത്തിയായിട്ടില്ല.
ഹ്രസ്വദൂര സര്‍വീസുകളില്‍ 74 പേര്‍ക്കു വരെ യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് എടിആര്‍-72. രക്ഷാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കു മൂലം, ഇന്നലെ ചേരാന്‍ നിശ്ചയിച്ചിരുന്ന റഷ്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് നീട്ടിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല