സ്വന്തം ലേഖകന്‍: പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും. ജൂണ്‍ 17 നകം രാജ്യം വിടണമെന്ന് രണ്ട് റഷ്യന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നതായും അതനുസരിച്ച് അവരെ പുറത്താക്കിയതായും എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താല്പര്യമില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
മോസ്കോയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ജൂണ്‍ ആദ്യവാരം അമേരിക്കന്‍ പ്രതിനിധിയെ മോസ്കോയിലെ യു.എസ് അംബസിക്കു സമീപത്തുവച്ച് റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തിരുന്നു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.
പകരത്തിനു പകരമെന്നോണം അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ റഷ്യയും പുറത്താക്കി. റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിബ്കോവാണ് ഇക്കാര്യം അറിയിച്ചത്. സിഐഎക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവരേയും നാട്ടിലേക്ക് തിരിച്ചയച്ചതെന്നാണ് റഷ്യയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല