ദക്ഷിണ ചൈന കടലില്‍ എണ്ണ പര്യവേക്ഷണം നടത്താനുള്ള റഷ്യന്‍ കമ്പനിയുടെ നീക്കത്തിനെതിരേ ചൈന രംഗത്ത്. ദക്ഷിണ ചൈന കടല്‍ തങ്ങളുടേതു മാത്രമാണെന്നു ചൈന. പദ്ധതിയില്‍ നിന്നു പിന്‍മാറണമെന്നു ചൈന ആവശ്യപ്പെട്ടു. ചോദ്യം ചെയ്യപ്പെടാനാകാത്ത സ്വാതന്ത്ര്യം ഈ മേഖലയില്‍ തങ്ങള്‍ക്കുണ്ടെന്നു ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
വിയറ്റ്നാം സ്ഥാപനവുമായി സഹകരിച്ചു ദക്ഷിണ ചൈന കടലില്‍ എണ്ണ പര്യവേക്ഷണം നടത്താന്‍ ഒഎന്‍ജിസി പദ്ധതിയിട്ടിരുന്നു. ഇതിനെതിരേ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മേഖലയില്‍ എണ്ണ നിക്ഷേപം കണ്ടെത്താനുള്ള പര്യവേക്ഷണം നടത്തുമെന്നു റഷ്യന്‍ കമ്പനി അറിയിച്ചത്.
ചൈനയുടെ നിലപാടിനെതിരേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ രംഗത്തെത്തിയിരുന്നു. ദക്ഷിണ ചൈന കടല്‍ ഏതെങ്കിലുമൊരു രാജ്യത്തിന്‍റേതല്ലെന്നും എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന മേഖലയാണിതെന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല