സ്വന്തം ലേഖകന്‍: റഷ്യ പോളിംഗ് ബൂത്തിലേക്ക്; പ്രസിഡന്റ് കസേരയില്‍ നാലാമൂഴം ഉറപ്പാക്കി പുടിന്‍. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത ആറുവര്‍ഷം കൂടി പുടിന്‍ ഭരിക്കുമെന്ന് ഉറപ്പാണെങ്കിലും പോളിങ് ശതമാനം ഉയര്‍ത്തുന്നതിലാണു സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവനും. പുടിന് 70% വോട്ടുകള്‍ കിട്ടുമെന്നാണ് ഔദ്യോഗിക സര്‍വേ സൂചിപ്പിക്കുന്നത്. അദ്ദേഹം ഉള്‍പ്പെടെ എട്ടുപേരാണു മല്‍സരരംഗത്തുള്ളത്.
2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാര്‍ഥികള്‍ മാത്രമാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു കിട്ടുന്ന സഞ്ചികളിലും പൊതുവാഹനങ്ങളിലും എടിഎം മെഷീനുകള്‍ക്കു സമീപത്തും സിനിമാ തിയറ്ററുകളിലും വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുന്നതിനും എസ്എംഎസ് സന്ദേശങ്ങള്‍ക്കും പുറമേയാണിത്.
ഇന്ത്യന്‍ സമയം ഇന്നു രാത്രി വോട്ടിങ് തുടങ്ങും. എംബസി ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ഇന്ത്യയിലെ വോട്ടര്‍മാര്‍ നേരത്തേ വോട്ടു ചെയ്തുകഴിഞ്ഞു. മല്‍സരിക്കാന്‍ വിലക്കുള്ള പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ, രാജ്യസ്‌നേഹത്തിന്റെ പേരില്‍ വോട്ടുചെയ്യാന്‍ പുടിന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകളായ സെനിയ സോബ്ചക്കാണു സ്ഥാനാര്‍ഥികളിലെ ഗ്ലാമര്‍താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല