![](https://www.nrimalayalee.com/wp-content/uploads/2022/05/Russia-Missile-Attack-Moldova-.jpg)
സ്വന്തം ലേഖകൻ: യുക്രൈനെ സഹായിക്കാൻ ശ്രമിക്കുന്നവരെ തകർക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് വെറുതെയല്ലെന്ന് സൂചന. യുക്രൈന്റെ അയൽരാജ്യവും സഹായിയുമായ മാൾഡോവയെ റഷ്യ ആക്രമിച്ചെന്നാണ് റിപ്പോർട്ട്.
മാൾഡോവിയൻ അതിർത്തിയിലേക്ക് റഷ്യ മിസൈലുകൾ അയച്ചെന്ന വാർത്ത മേഖലയിൽ ആശങ്ക വിതയ്‌ക്കുകയാണ്. സ്ഫോടനങ്ങളിൽ വാർത്താ വിതരണ ടവറുകൾ നശിച്ചെന്നാണ് റിപ്പോർട്ട്.
‘മാൾഡോവ തീർച്ചയായും ഭയക്കണം. അവരുടെ ഭാവി അവർ തന്നെ നശിപ്പിച്ചിരിക്കുകയാണ്. നാറ്റോ സഖ്യസേനയ്‌ക്ക് താവളം ഒരുക്കി അവർ തങ്ങൾക്കെതിരെ തിരിക്കാൻ അവസരം നൽകി. റഷ്യയുടെ അഖണ്ഡത ഒരു വിദേശരാജ്യത്തിനും അടിയറ വയ്‌ക്കാൻ തയ്യാറല്ല. ശക്തമായി തിരിച്ചടിക്കും.’ സെർഗീ ലാവ്‌റോവ് പറഞ്ഞു.
ഭൂമിശാസ്ത്രപരമായി കിഴക്കൻ യുക്രൈനിൽ നിന്ന് വിട്ടുമാറി സ്വയംഭരണം നടത്തുന്ന പ്രവിശ്യയിൽ യുക്രൈനികൾക്കും റഷ്യൻ പൗരന്മാർക്കും പരമ്പരാഗത മോൾഡോവിയൻ ജനങ്ങളേക്കാൾ ജനസഖ്യയിൽ മേൽകൈയുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല