1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2022

സ്വന്തം ലേഖകൻ: യുക്രൈനിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവച്ചു. വാതകവില റഷ്യൻ കറൻസിയായ റൂബിളിൽ നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണു നടപടി.

ഇന്ധനവില റൂബിളിൽ നൽകാത്തതിനാൽ ഇരുരാജ്യങ്ങളിലേക്കുമുള്ള പ്രകൃതിവാതകവിതരണം പൂർണമായി നിർത്തിവച്ചതായി റഷ്യൻ കുത്തകയായ ഗ്യാസ്പ്രോം സ്ഥിരീകരിച്ചു. ബൾഗേറിയയ്ക്കു വേണ്ട പ്രകൃതിവാതകത്തിന്റെ 90 ശതമാനവും പോളണ്ടിലേതിന്റെ 50 ശതമാനവും ഗ്യാസ്പ്രോം ആണ് നൽകുന്നത്. റൂബിളിൽ വില നൽകുന്നില്ലെങ്കിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ഇന്ധനവിതരണവും നിർത്തുമെന്നു മുന്നറിയിപ്പ് നൽകി.

അതേസമയം, റഷ്യയുടെ നടപടി ബ്ലാക്മെയിലിങ് ആണെന്ന് യൂറോപ്യൻ നേതാക്കൾ ആരോപിച്ചു. ഇന്ധനവിതരണം ഏകപക്ഷീയമായി നിർത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബൾഗേറിയ പ്രതികരിച്ചു. നിലവിൽ ഇന്ധനപ്രതിസന്ധിയില്ലെന്ന് പോളണ്ട് വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യൻ ഇന്ധനം ഒഴിവാക്കി മറ്റു സ്രോതസ്സുകളിൽ നിന്ന് പ്രകൃതിവാതകം എത്തിക്കുമെന്ന് ജർമനി അവകാശപ്പെട്ടു. എന്നാ‍ൽ, റഷ്യൻ നീക്കത്തെത്തുടർന്നു യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയർന്നു. 10 യൂറോപ്യൻ കമ്പനികൾ റഷ്യൻ ബാങ്കിൽ റൂബിൾ അക്കൗണ്ട് തുടങ്ങിയെന്നും അവയിൽ 4 എണ്ണം ഇന്ധനവില റൂബിളിൽ നൽകാനാരംഭിച്ചെന്നും റഷ്യ അവകാശപ്പെട്ടു.

യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടക്കാൻ പ്രകൃതിവാതകത്തിന്റെ വില റൂബിളിൽ വേണമെന്ന് റഷ്യ ആവശ്യപ്പെടുമ്പോൾ ഉപരോധങ്ങളൊന്നും ഏശിയിട്ടെല്ലെന്ന മട്ടിൽ റൂബിൾ 2 വർഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്കുയർന്നു. യുക്രൈൻ യുദ്ധത്തെത്തുടർന്നുണ്ടായ ഉപരോധങ്ങളുടെ തുടർച്ചയായി മാർച്ച് ഏഴിന് ഒരു ഡോളറിന് 139 റൂബിൾ വരെ ഇടിഞ്ഞ കറൻസി റഷ്യൻ സെൻട്രൽ ബാങ്കിന്റെ നടപടികളെത്തുടർന്ന് പഴയനിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്നലെ ഡോളറിന് 74 റൂബിൾ ആയിരുന്നു വിനിമയനിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.