സ്വന്തം ലേഖകന്‍: ട്വിറ്റര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ല; ട്രംപിന്റെ വെല്ലുവിളിയ്ക്ക് റഷ്യയുടെ മറുപടി. സിറിയയില്‍ സൈനിക നടപടിയുമായി മുന്നോട്ടു പോകുമെന്നും തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നുമുള്ള ട്രംപിന്റെ ട്വീറ്റിനെ പരിഹസിക്കുകയായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ്.
പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് തങ്ങളെന്നും സിറിയയില്‍ യു.എസ് സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും പെസ്‌കോവ് വിലയിരുത്തി. നല്ല മിസൈലുകള്‍ തൊടുക്കേണ്ടത് തീവ്രവാദികള്‍ക്കു നേരെയാണെന്നും സിറിയന്‍ സര്‍ക്കാറിനെ ലക്ഷ്യം വെച്ചല്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റിന് റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സകറോവയുടെ പ്രതികരണം.
സിറിയയില്‍ സൈനിക നടപടിക്ക് യു.എസിനൊപ്പം നില്‍ക്കണോയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ അനുമതി തേടാതെ ബശ്ശാര്‍ സര്‍ക്കാറിനെതിരെ നടപടി സ്വീകരിക്കാനുള്ള വഴികളാണ് മേയ് ആരായുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ ഗൂതയില്‍ വിമതര്‍ക്കെതിരെ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല