സ്വന്തം ലേഖകന്‍: ‘ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത മിസൈല്‍,’ വജ്രായുധം പരീക്ഷിച്ച് റഷ്യ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ വ്യക്തമാക്കി. അവന്‍ഗാര്‍ഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ രാജ്യരക്ഷയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് പറഞ്ഞു.
ഭൂഖണ്ഡാന്തര മിസൈല്‍സംവിധാനമാണ് അവന്‍ഗാര്‍ഡ്. 2019ല്‍ സൈന്യത്തിന്റെ ഭാഗമാകും. അവന്‍ഗാര്‍ഡിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും റഷ്യയ്ക്ക് നല്കുന്ന പുതുവത്സര സമ്മാനമാണിതെന്നും പുതിന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെക്കന്‍ റഷ്യയിലെ യൂറാല്‍ പര്വതനിരകളില്നിന്ന് വിക്ഷേപിച്ച മിസൈല്‍ 6,000 കിലോമീറ്റര്‍ അകലെ കാംചറ്റ്കയില്‍ സ്ഥാപിച്ച ലക്ഷ്യം ഭേദിച്ചു. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ അവന്ഗാര്ഡിന് പറക്കാനാകുമെന്നും മറ്റൊരു രാജ്യത്തിനും ഹൈപ്പര്‍സോണിക് മിസൈലുകളില്ലെന്നും പുതിന് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല