
സ്വന്തം ലേഖകൻ: മൂന്നാം ലോക മഹായുദ്ധം അധികദൂരെയല്ലെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ, ലോകം ഇതിനകം തന്നെ യുദ്ധ സംഘർഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിയാമിയിൽ നടന്ന എഫ്ഐഐ ( ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആർക്കും ഒരു ലാഭവുമില്ല, ഈ ഭരണം(മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം) ഒരു വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ നമ്മളിപ്പോൾ മൂന്നാം ലോക യുദ്ധത്തിൽ ആയിരിക്കുമായിരുന്നു. മൂന്നാം ലോകയുദ്ധം നടന്നാല്‍ ആര്‍ക്കും അതുകൊണ്ട് പ്രയോജനമുണ്ടാകില്ല, അത് വിദൂരമല്ല. ഇനിയത് സംഭവിക്കാൻ പോകുന്നില്ല. ട്രംപ് പറഞ്ഞു.
വിവേകശൂന്യവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധങ്ങളിൽ നിന്ന് ഞങ്ങൾ ആളുകളെ തടയാൻ പോകുന്നു. നമ്മളതിലൊരിക്കലും പങ്കുചേരില്ല, പക്ഷെ നമ്മള്‍ മറ്റാരെക്കാളും കരുത്തരും ശക്തരുമായി മാറും. യുഎസ് യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസിക്കെതിരെ ട്രംപ് വിമർശനമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലൻസ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമർശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ വിമർശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല