സ്വന്തം ലേഖകന്‍: പുടിനേയും സല്‍മാന്‍ രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ആതിഥേയര്‍. കളിയുടെ 12 മത്തെ മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ചരിത്ര ഗോള്‍ സ്വന്തമാക്കിയത്.
നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ഡെന്നിസ് ചെറിഷേവ് നേടിയ ഗോളോടെ റഷ്യ വ്യക്തമായ മേധാവിത്വം നേടി. 43 മത്തെ മിനിറ്റിലാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്. സെമലോവിന് പകരക്കാരനായി ഇറങ്ങിയ സ്യൂബ ആദ്യ ടച്ചില്‍ തന്നെ ഹെഡ്ഡറിലൂടെ എഴുപത്തിയൊന്നാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഗോള്‍ നില 3, 0.
90 മിനിറ്റ് പിന്നിടുമ്പോള്‍ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, വിജയമുറപ്പിക്കുന്നതിനു മുമ്പ് ഇന്‍ജുറി ടൈമില്‍ രണ്ടു തവണകൂടി വല കുലുക്കി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോള്‍ നേടിയപ്പോള്‍, അവസാന മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന്‍ ലീഡ് അഞ്ചാക്കി ഉയര്‍ത്തി.
അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ലോകകപ്പിന് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവരും മത്സരം കാണാന്‍ ഗാലറിയിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല