സ്വന്തം ലേഖകൻ: 65 യുക്രെയ്ൻ യുദ്ധതടവുകാരും ആറ് ജീവനക്കാരും മൂന്ന് സുരക്ഷാജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പ്രാദേശിക സമയം 11:00 ന് സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
തകർച്ചയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും പ്രത്യേക സൈനിക കമ്മീഷൻ തകർന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എൽ -76 വിമാനം. അഞ്ച് ജീവനക്കാർ ഉൾപ്പെടെ 90 യാത്രക്കാരെ വരെ വഹിക്കാൻ വിമാനത്തിനാവും.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സെെനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെെന്യത്തിന്റെ പ്രത്യേക സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, യുക്രെെൻ സെെന്യം വിമാനം തകർത്തതാണെന്ന് ചില യുക്രെെൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് ട്വീറ്റുകൾ പിൻവലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല