സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മരുന്നടിച്ചത് ആയിരത്തിലേറെ റഷ്യന്‍ കായികതാരങ്ങളെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ കായികലോകത്തിനുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ഞെട്ടിക്കുന്ന മരുന്നടിയുടെ വിശദാംശങ്ങളുള്ളത്. 30 ഇനങ്ങളിലായി ആയിരത്തില്‍ല്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, രാജ്യാന്തര മത്സരങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുത്ത റഷ്യന്‍ താരങ്ങളാണ് മരുന്നടിച്ചത്.
മക്ലാരന്റെ ആദ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അംഗീകൃത മരുന്നടിയാണ് റഷ്യയില്‍ നടക്കുന്നതെന്ന് ആരോപിച്ചിരുന്നു.
2014 സോച്ചി ശീതകാല ഒളിമ്പിക്‌സില്‍ പരിശോധനയ്‌ക്കെടുത്ത സാമ്പിളില്‍ ഉപ്പും, കാപ്പിയും ഉപയോഗിച്ച് കൃത്രിമം കാണിച്ചെന്നും വാഡ(ലോക ഉത്തേജക വിരുദ്ധ ഏജന്‍സി)യ്ക്കു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉത്തേജക മരുന്നടി ആരോപണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ലോക കായികരംഗത്ത് റഷ്യന്‍ താരങ്ങളുടെ വിശ്വാസ്യത കുത്തനെ ഇടയിയുകയും വിലക്കുകള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല