1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2015

സ്വന്തം ലേഖകന്‍: റഷ്യന്‍ നിര്‍മ്മിത ചരക്കു വിമാനം വിമാനം തെക്കന്‍ സുഡാനില്‍ തകര്‍ന്നു വീണ് 41 മരണം, തീവ്രവാദികള്‍ റഷ്യന്‍ വിമാനങ്ങളെ നോട്ടമിടുന്നതായി സംശയം. സുഡാന്റെ തലസ്ഥാനമായ ജൂബയിലെ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്ന് വീണ് 200 ലേറെപ്പേര്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ അപകടം. സിനാ അപകടത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു.

ഇത്തവണ അപകടത്തില്‍പ്പെട്ടത് കാര്‍ഗോ വിമാനമാണെങ്കിലും യാത്രക്കാരും ജീവനക്കാരുമായി ഒട്ടേറെപ്പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. സംഭവസ്ഥലത്തു നിന്നും 41 പേരുടെ മൃതദേഹം ലഭിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയും വിമാനത്തിലെ ജീവനക്കാരനും ഉള്‍പ്പടെ രണ്ട് പേര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെപ്പറ്റി ഇതുവരേയും കൃത്യമായ വിവരം ലഭ്യമല്ല. 41 പേര്‍ മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. റഷ്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പുറമെ റഷ്യന്‍ നിര്‍മ്മിത വിമാനങ്ങള്‍ക്കും വിശ്വാസ്യത കുറയുന്നതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിറ്റെ റഷ്യന്‍ സൈന്യം വ്യോമാക്രമണം തുടങ്ങിയ ശേഷമാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.