സ്വന്തം ലേഖകന്‍: റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് പ്രസിഡന്റ് പുടിന്റെ പാര്‍ട്ടി. പുടിന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടി 54.3 ശതമാനം വോട്ടുകള്‍ നേടി 450 അംഗ ഡ്യൂമയില്‍ 343 സീറ്റ് ഉറപ്പാക്കി. റഷ്യല്‍ പാര്‍ലമെന്റായ ഡ്യൂമയില്‍ നിലവില്‍ പാര്‍ട്ടിക്ക് 238 സീറ്റാണ് ഉള്ളത്.
തന്റെ പാര്‍ട്ടി വന്‍നേട്ടം കൊയ്‌തെന്നു പുടിന്‍ വ്യക്തമാക്കി. എന്നാല്‍ പോളിംഗ് ശതമാനം വെറും 47.8 % ആയിരുന്നത് വിജയത്തിന്റെ തിളക്കം കുറച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും 13 ശതമാനത്തിനു മുകളില്‍ വോട്ടു നേടി. ജസ്റ്റ് റഷ്യ പാര്‍ട്ടിക്ക് ആറു ശതമാനം വോട്ടു കിട്ടി. പുടിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളാണ് ഇവ.
ഡ്യൂമ ഇലക്ഷനില്‍ നേടിയ വന്‍ വിജയം 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ പുടിനു വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു. മത്സരിക്കുമോ എന്ന കാര്യം ഇതുവരെ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.
ക്രിമിയിലെ വോട്ടര്‍മാരും ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയയെ പുടിന്‍ ബലം പ്രയോഗിച്ചു റഷ്യയോടു കൂട്ടിച്ചേര്‍ത്തശേഷം അവിടെ നടക്കുന്ന ആദ്യ വോട്ടെടുപ്പായിരുന്നിത്. ക്രിമിയയിലെ വോട്ടെടുപ്പ് അംഗീകരിക്കില്ലെന്നു യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല