സ്വന്തം ലേഖകന്‍: റഷ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടില്‍, വോട്ടെടുപ്പ് ആരംഭിച്ചു, ആത്മവിശ്വാസത്തോടെ പുടിന്‍. റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ 450 സീറ്റുകളിലേക്ക് 4500 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പകുതിയോളം പേര്‍ സ്വതന്ത്രന്മാരാണ്. രാജ്യത്ത് 11 സമയ മേഖലകള്‍ ഉള്ളതിനാല്‍ ഏറ്റവും കിഴക്കന്‍ പ്രവിശ്യകളിലെ വോട്ടര്‍മാര്‍ക്കാണ് ആദ്യം വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചത്.
14 പാര്‍ട്ടികള്‍ രംഗത്തുണ്ടെങ്കിലും പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യയുടെ വിജയം ഉറപ്പാണെന്നാണ് പൊതുവെ വിലയിരുത്തല്‍. അവസാനം തെരഞ്ഞെടുപ്പ് നടുന്ന 2011 ല്‍ ബാലറ്റ് ബോക്‌സുകളില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2014 ല്‍ റഷ്യ ഉക്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചെടുത്ത ക്രീമിയയിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതാണ് മറ്റൊരു സവിശേഷത. ക്രീമിയയില്‍ തെരഞ്ഞെടുപ്പു നടത്തുന്നത് അംഗീകരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ക്രീമിയയുടെ നിയന്ത്രണം യുക്രെയിനു കൈമാറുന്നതുവരെ റഷ്യക്ക് എതിരേയുള്ള ഉപരോധം തുടരുമെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല