സ്വന്തം ലേഖകന്‍: ഈജിപ്തില്‍ റഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത് സാങ്കേതിക തകറാര് മൂലമല്ലെന്ന് വിദഗദ്ര്‍, ബ്ലാക് ബോക്സും വിരല്‍ ചൂണ്ടുന്നത് സ്ഫോടനത്തിലേക്ക്. കഴിഞ്ഞ ശനിയാഴ്ച 224 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സാങ്കേതിക തകരാറുകൊണ്ടല്ലെന്ന് ഫ്രാന്‍സിലെ വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വന്‍ സ്ഫോടനത്തെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്ന് തെളിവുകള്‍ ലഭിച്ചതായി ഫ്രഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.
വിമാനത്തില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് അപകടമെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം ആഗോള ഭീകരസംഘടനയായ ഐ.എസ്. ഏറ്റെടുത്തിരുന്നു.
സ്ഫോടനമാണ് അപകടകാരണമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ബ്രിട്ടനും റഷ്യയും ഈജിപ്തിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റഷ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ഈജിപ്തിന്റെ ടൂറിസത്തിന് കനത്ത തിരിച്ചടിയായി. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയും വിരല്‍ ചൂണ്ടുന്നത് സ്ഫോടനത്തിലേക്കാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല