സ്വന്തം ലേഖകന്‍: സിനായിലെ റഷ്യന്‍ വിമാനാപകടം, വിശദീകരണവുമായി റഷ്യന്‍ വിദഗ്ദര്‍ രംഗത്ത്, ഇസ്ലാമിക് സ്റ്റേറ്റ് വാദം പൊളിയുന്നു. വിമാനം ആകാശത്തു വച്ച് പൊട്ടിത്തകര്‍ന്നതാണെന്ന് റഷ്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തകര്‍ന്ന് വീണ വിമാനം ആകാശത്ത് വളരെ ഉയരത്തില്‍വച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.
ഉന്നത വ്യോമസേന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 224 പേരാണ് കൊല്ലപ്പെട്ടത്. വിമാനം തകര്‍ത്തത് തങ്ങളാണെന്ന അവകാശവാദവുമായി ആഗോള ഭീകര സംഘടനയായ ഐസിസ് രംഗത്തെത്തിയിരുന്നു.
പറന്നുയര്‍ന്ന് 23 മിനിട്ടിനകമാണ് വിമാനം തകര്‍ന്നത്. വിമാനത്തിന്റെ സുരക്ഷയെപ്പറ്റി തനിയ്ക്ക് ആശങ്കയുള്ളതായി സഹ പൈലറ്റ് പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ, സര്‍ക്കാര്‍ ചാനലായ എന്‍ടിവിയോട് വെളിപ്പെടുത്തിയിരുന്നു.
അതേ സമയം വിമാന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഈജിപ്തില്‍ യാത്ര പുറപ്പെടും മുമ്പ് വിമാനം പരിശോധിച്ച ടെക്‌നിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ പറയുന്നു. പറന്നുയര്‍ന്ന് 23 മിനിട്ടനകം പൊട്ടിത്തെറിച്ച വിമാനത്തില്‍ 224 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടു
ഐസിസ് സ്വാധീന മേഖലയാണ് സിനായ്. അതിനാല്‍ തന്നെ ആക്രമണത്തിന് സാധ്യതയുണ്ട് എന്ന വാദം ശക്തമാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധന നടക്കുന്നതിനാല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ ഇനിയും സമയമെടുത്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല