സ്വന്തം ലേഖകന്‍: 224 യാത്രക്കാരുമായി ഈജിപ്തിനു മുകളില്‍ കാണാതായ റഷ്യന്‍ വിമാനം ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തെതെന്ന് അവകാശവാദം. ഈജിപ്തിലെ സിനായിലാണ് വിമാനം തകര്‍ന്നു വീണത്. ഈജിപ്ത് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിമാനം തകര്‍ന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പോയ എ321 വിമാനമാണ് തകര്‍ന്നത്.
വിമാനത്തില്‍ 217 യാത്രക്കാരും, ഏഴ് ജീവനക്കാരും ഉണ്ടായതായാണ് വിവരം. റഷ്യന്‍ വിനോദ സഞ്ചാരികളാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖിലെ റെഡ് സീ റിസോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സിനായില്‍ എത്തിയപ്പോള്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കു യാത്ര പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. ഐസിസ് തീവ്രവാദികളുടെ കേന്ദ്രമാണ് സിനായ് പ്രദേശം. വിമാനം തകര്‍ത്തത് ഐസിസ് തീവ്രവാദികളാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്ന്നെതെന്നാണ് അധികൃതരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല