1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2018

സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റഷ്യ. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

അന്റോനോവ്26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിനുനേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമീഷനെ നിയമിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരില്‍ സൈനികരുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം മോസ്‌കോയ്ക്ക് സമീപം റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു.

സിറിയയില്‍ സര്‍ക്കാര്‍ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ് ഹിമീമീം വ്യോമതാവളം. പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സേനയെ സഹായിക്കാന്‍ 2015 മുതലാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് റഷ്യ സിറിയയില്‍ നടത്തുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.