1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2018

സ്വന്തം ലേഖകന്‍: റഷ്യയില്‍ ചരക്ക് വിമാനത്തിന്റെ വാതില്‍ ടേക്ഓഫിനിടെ തുറന്നു; റണ്‍വേയില്‍ സ്വര്‍ണ്ണക്കട്ടികളുടേയും രത്‌നങ്ങളുടേയും ചാകര. വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നപ്പോള്‍ റണ്‍വെയില്‍ വീണതില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഉള്‍പ്പെടുന്നു. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം.

platinum barനിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ആണ് ടേക്ഓഫിനിടെ അറിയാതെ തുറന്നു പോയത്. 37.8ലക്ഷം ഡോളര്‍ വിലവരുന്ന 3 ടണ്ണിലധികം സ്വര്‍ണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടകളാണ് ടേക്ഓഫിനിടെ കര്‍ഗോ ഡോര്‍ തുറന്ന് റണ്‍വെയില്‍ വീണതെന്ന് കരുതുന്നു. കാര്‍ഗോയുടെ മൂന്നിലൊന്ന് ഭാഗം റണ്‍വെയില്‍ പരന്നു. ഒടുവില്‍ സംഗതി ശ്രദ്ധയില്‍പെട്ടതോടെ 12 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു ഗ്രാമത്തില്‍ വിമാനമിറക്കുകയായിരുന്നു.

മഞ്ഞില്‍ പുതഞ്ഞ നിലയില്‍ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും തങ്ങള്‍ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനായി വിമാനത്താവളാധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു. 3.4 ടണ്‍ ഭാരം വരുന്ന 172 സ്വര്‍ണ്ണക്കട്ടികള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ശക്തമായ കാറ്റും വാതിലിന്റെ കൊളുത്ത് കേടായതുമാവാം വാതില്‍ തുറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.