സ്വന്തം ലേഖകന്‍: റഷ്യന്‍ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു, അതിര്‍ത്തി ലംഘിച്ചതായി ആരോപണം. റഷ്യന്‍ നിര്‍മ്മിത എസ് യു24 എന്ന യുദ്ധ വിമാനമാണ് സിറിയന്‍ അതിര്‍ത്തി പ്രദേശത്തുവച്ച് തുര്‍ക്കി സൈന്യം വെടിവച്ച് വീഴ്ത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേയ്ക്ക് കടന്നതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കിയുടെ വാദം.
അതിര്‍ത്തി ലംഘിയ്ക്കുന്നതായി പൈലറ്റുമാര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതിനാലാണ് വിമാനം വെടിവച്ചിട്ടതെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. രക്ഷപ്പെട്ട രണ്ട് റഷ്യന്‍ പൈലറ്റുമാര്‍ വിമതരുടെ പിടിയിലായതായി സൂചനയുണ്ട്.
സംഭവത്തെ തുടര്‍ന്‍ന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീബ് എര്‍ദോഗന്‍ തുര്‍ക്കി സൈനിക മേധാവിയോട് സംഭവത്തെപ്പറ്റിയുള്ള വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി അഹ്മദ് ദേവ്‌ടോഗ്ലുവുമായും സൈനിക മേധാവി ചര്‍ച്ച നടത്തി.
അതേസമയം പൈലറ്റുമാര്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല