സ്വന്തം ലേഖകന്‍: റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനെതിരെ മാരക രാസവസ്തു ആക്രമണം; ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ. മാരക രാസവസ്തു പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന്റെയും മകള്‍ യുലിയയുടെയും നില ഗുരുതരമായി തുടരുകയാണെന്നു ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് വ്യക്തമാക്കി.
സ്‌ക്രീപലിനു നേരെ വധശ്രമം നടന്ന മാള്‍ട്ടിങ്‌സ് ഷോപ്പിങ് സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്‌ക്രീപലും മകളും ഇപ്പോഴും അബോധാവസ്ഥയിലാണെന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനുള്‍പ്പെടെ 19 പേര്‍ കൂടി ചികില്‍സയിലാണ്. നൂറു സൈനികരെ കൂടി അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്.
സോള!സ്ബ്രിയിലെ സ്‌ക്രീപലിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനിടെ, വധശ്രമത്തില്‍ റഷ്യയ്ക്കു പങ്കുണ്ടെന്നു ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവ് ആരോപിച്ചു. എന്തു പ്രശ്‌നം ഉണ്ടായാലും അത് റഷ്യയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. വ്യാജപ്രചാരണങ്ങള്‍ ആശങ്ക പരത്താനേ ഉപകരിക്കുകയുള്ളൂവെന്നും ലാവ്‌റോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല