സ്വന്തം ലേഖകന്‍: മോസ്‌കോയിലെ യുഎസ് എംബസിയില്‍ റഷ്യന്‍ ചാരവനിത. പത്തു വര്‍ഷത്തിനിടെ നിരവധി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി. മോസ്‌കോയിലെ യുഎസ് എംബസിയിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത റഷ്യന്‍ വനിതയെ ചാരവൃത്തിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. സംഭവം ഈയിടെയാണ് പുറത്തായത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
സാധാരണ നിലയില്‍ എംബസിയിലെ സീക്രട്ട് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാര്‍ റഷ്യന്‍ ഏജന്‍സികളുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ റഷ്യന്‍ ചാരസംഘടനയായ എഫ്എസ്ബിയുമായുള്ള കൂടിക്കാഴ്ചകളില്‍ ഇവര്‍ ആവശ്യത്തിലേറെ സമയം ചെലവഴിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണു സംശയമുണര്‍ന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കയ്യോടെ പിടികൂടിയ ഇവരെ പിരിച്ചുവിടുകയായിരുന്നു. ദേശസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങളൊന്നും ചോര്‍ത്തിയിട്ടില്ലെന്നാണ് എംബസി അധികൃതരുടെ നിലപാടെങ്കിലും നിരവധി വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു ചാരവനിതയുടെ സാന്നിധ്യത്തെക്കുറിച്ച് യുഎസ് സുരക്ഷാ ഏജന്‍സികള്‍ക്ക് ആദ്യസൂചന ലഭിച്ചത്. എംബസിയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇ–മെയിലുകള്‍ തുറക്കാന്‍ കഴിയുന്ന ജോലിയായിരുന്നു റഷ്യന്‍ യുവതി ചെയ്തിരുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നേരിട്ടാണ് റഷ്യന്‍ വനിതയെ എംബസിയില്‍ നിയമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല