ഈ തുരുമ്പ് പിടിച്ച മോട്ടോര്‍ ബൈക്ക് കണ്ടാല്‍ എന്താ ഇതൊന്നും കൊണ്ട് കളയാത്തെ എന്നെ തോന്നുകയുള്ളൂ. പക്ഷെ ഇതിന്റെ യഥാര്‍ത്ഥമൂല്യം അറിഞ്ഞാല്‍ നമ്മള്‍ കണ്ണ് മിഴിക്കും.ലേലത്തില്‍ ഇത് 50000 പൌണ്ട്സിനു വിറ്റ് പോകും എന്നാണു കണക്കാക്കപെടുന്നത്. 1906ഇല്‍ നിര്‍മിച്ച ഇന്ത്യന്‍ ക്യാമല്‍ബാക്ക് എന്ന ആദ്യത്തെ മോട്ടോര്‍ ഇരുച്ചക്രവാഹനത്തിനു ഇപ്പോഴും
പുരാവസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍ നല്ല വിലയാണ്. വെറും 1698 എണ്ണം മോട്ടോര്‍ ബൈക്കുകളെ അന്ന് നീര്മിക്കപെട്ടിരുന്നുള്ളൂ. ഇതിന്റെ പ്രത്യേകത പുനസ്ഥാപിക്കുവാന്‍ കഴിയുകില്ല എന്നതാണ്.
ഈ മോട്ടോര്‍ സൈക്കിള്‍ ഇപ്പോള്‍ സ്വന്തമായിട്ടുള്ളത് ടു പോണ്ട് കുടുംബമാണ്. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ മാനുഫാക്ചറിംഗ് കമ്പനി ഇവരുടെതാണു. ഈ സൈക്കിള്‍ അവസാനമായി ഓടിച്ചത് 1970 കളില്‍ ആണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനികളുടെ എതിരാളികളായിരുന്നു ഇന്ത്യന്‍ സൈക്കിള്‍സ് പക്ഷെ 1953 ഇല്‍ ഇവര്‍ പാപ്പരായിപ്പോകുകയായിരുന്നു. ഒരു സിലിണ്ടറില്‍ 2.25കുതിര ശക്തി എടുക്കാന്‍ സാധിക്കുന്ന ഈ സൈക്കിള്‍ 30mph വേഗതയില്‍ പറപറക്കും.
ആരംഭത്തില്‍ ഉപയോഗിച്ചിരുന്ന ബ്രേക്കിംഗ് സിസ്റ്റമാണ് ഇതില്‍ .ജനുവരി 12 നു ലാസ് വേഗസില്‍ ഇത് കൊണ്ട് വരും. ബോഹാംസിലെ ബെന്‍ വാക്കര്‍ പറയുന്നത് ഇതിന്റെ വില അമൂല്യമാണ് ഇതിന്റെ പുനസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥ ഇതിന്റെ വില വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ മഡ്ഗാഡില്‍ രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായി നമുക്ക് കാണാം എന്നാണു. എന്തായാലും കാണാം എത്ര വില ഇതിനു ആരാധകര്‍ നല്‍കും എന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല