പരുക്ക് വില്ലനായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റയന്‍ വില്യംസ് എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. ഇംഗ്ലണ്ടില്‍ ആഷസ് ക്രിക്കറ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് റയന്റെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.
വലതു കാലിന്റെ മുട്ടിനാണ് റയന് പരുക്കേറ്റത്. ഭേദപ്പെടാന്‍ സാധ്യത വിരളമായ പരുക്കായതിനാല്‍ കുടുംബവുമായി കൂടിയാലോചിച്ച് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റയന്‍ ഹാരിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകളാണ് വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ റയന്‍ ഹാരിസിനുള്ളത്. നേരത്തെ ആഷസ് സ്‌ക്വാഡില്‍ ഇടം നേടിയിരന്നതിനാല്‍, റയന്‍ ഹാരിസിന് പകരം പാറ്റ് ഹമ്മിന്‍സ് കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍ സിഡ്‌നിയില്‍വെച്ച് ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് മത്സരമായിരുന്നു ഹാരിസിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം.
ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലെഹ്മാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ വാലി എഡ്‌വേഡ്‌സ് എന്നിവര്‍ റയന്‍ ഹാരിസിന് ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല